02 നവംബർ 2021

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം: ഒരു വർഷത്തെ ജയിൽവാസത്തിനു ശേഷം പുറത്തേക്ക്
(VISION NEWS 02 നവംബർ 2021)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എന്‍.ഐ.എയ്ക്ക് തിരിച്ചടി. കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. സ്വപ്ന സുരേഷിനെ കൂടാതെ എല്ലാ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചുവെന്നാണ് റിപ്പോർട്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിധി.

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ കൊഫെപോസ കരുതൽ തടങ്കൽ ഹൈക്കോടതി മുൻപ് റദ്ദാക്കിയിരുന്നു. ആയതിനാൽ സ്വാപ്നയ്ക്ക് ഉടൻ പുറത്തിറങ്ങാൻ സാധിക്കും.

കേസിലെ കൂട്ട് പ്രതിയായ സരിത്തിന്റെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവെച്ചു. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും തങ്ങൾക്കെതിന്ന് സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികൾ ഹർജിയിൽ വാദിച്ചിരുന്നു. 

അതേസമയം പ്രതികൾക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കിയെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only