25 നവംബർ 2021

റെയില്‍വെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു
(VISION NEWS 25 നവംബർ 2021)
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ റെയില്‍വെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. ദക്ഷിണ റെയിൽവേയിലെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറച്ചു.

കൊവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ റെയില്‍വെ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയര്‍ത്തിയിരുന്നു. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രബല്യത്തിലായതായി അധികൃതര്‍ അറിയിച്ചു.

അതേസമയം, ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും യാത്രക്കാര്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പിന്തുടരണമെന്ന് ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു. ശരീരിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന പ്രത്യേക നിര്‍ദേശവുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only