08 നവംബർ 2021

പത്മ പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്‌ട്രപതി
(VISION NEWS 08 നവംബർ 2021)
വിവിധ മേഖലകളിൽ രാജ്യത്തിന് അഭിമാനമായ പ്രതിഭകൾക്ക് പത്മ പുരസ്കാരങ്ങൾ നൽകി രാജ്യത്തിന്റെ ആദരം. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാംനാഥ് കോവിന്ദ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവരും വിവിധ കേന്ദ്രമന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യൻ വിദേശകാര്യമന്ത്രിയായി തിളങ്ങിയ സുഷമ സ്വരാജിന് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ സമ്മാനിച്ചു. പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ചന്നൂലാൽ മിശ്ര പത്മ വിഭൂഷൺ സ്വീകരിച്ചു. കായിക താരം പി.വി.സിന്ധു, ഗായകൻ അദ്‌നാൻ സാമി. എയർമാർഷൽ ഡോ. പദ്മ ബന്ദോപാദ്ധ്യായ തുടങ്ങിയ 119 പേർ ബഹുമതികൾ ഏറ്റുവാങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only