22 നവംബർ 2021

പകല്‍ ഉറക്കം അത്ര നല്ലതല്ല : കാരണമിതാണ്
(VISION NEWS 22 നവംബർ 2021)
പ്രായഭേദമെന്യേ കണ്ടു വരുന്നതാണ് പകലുറക്കം. പ്രായമായവരില്‍ ഇത് കൂടുതലാണെങ്കിലും ചെറുപ്പക്കാരും പലപ്പോഴും പകൽ ഉറങ്ങാറുണ്ട്. പകലുറക്കം എന്തു കൊണ്ട് സംഭവിക്കുന്നു എന്നുള്ളത് ആലോചിക്കേണ്ട വിഷയമാണ്. രാത്രി തീരെ ഉറങ്ങാത്തവരല്ല പലപ്പോഴും പകല്‍ ഉറങ്ങാറ്.

പകല്‍ ഉറക്കം ശരീരത്തിനു വളരെ നല്ലതാണെന്ന് പലരും കരുതുന്നു. പതിനഞ്ചേ ഇരുപതോ മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഉറക്കം ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നതായി പലരും അവകാശപ്പെടുന്നു. ആ കുഞ്ഞു ഉറക്കത്തിനു ശേഷം നന്നായി ജോലി ചെയ്യാന്‍ സാധിക്കുമെന്നും മാനസികോല്ലാസം വര്‍ദ്ധിക്കുമെന്നും പറയുന്നു.

എന്നാല്‍ പകല്‍ ഉറക്കമുളളവര്‍ ഒന്ന് ശ്രദ്ധിക്കുക. ഇവരില്‍ മറവിരോഗം വരാനുളള സാധ്യതയുണ്ടെന്ന് യുഎസിലെ ഗവേഷകരുടെ മുന്നറിയിപ്പ്. പകലുറക്കം മറവിരോഗത്തിന് കാരണമാകുന്ന ബീറ്റാ അമൈലോയ്ഡുകള്‍ തലച്ചോറില്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു എന്നും പഠനത്തില്‍ പറയുന്നു. പഠനത്തിന് വിധേയമായവരില്‍ മറവി രോഗമുളളവരും പകല്‍ ഉറക്കം ശീലമാക്കിയവരുമായിരുന്നു. അതിനാല്‍ പകല്‍ ഉറക്കം ഉപേക്ഷിക്കുകയും രാത്രി നന്നായി ഉറങ്ങുകയുമാണ് ഇതിന് ഏക പോംവഴി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only