05 നവംബർ 2021

വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; ഈ പാനീയങ്ങള്‍
(VISION NEWS 05 നവംബർ 2021)
ദിനംപ്രതി കൂടി വരുന്ന വണ്ണം ആണ് പലരുടെയും പ്രധാന പ്രശ്നം. വണ്ണം കുറയ്ക്കാന്‍ ഒന്നല്ല, ഒരായിരം വഴികള്‍ പരീക്ഷിച്ചു എന്നാണ് പലരും പറയുന്നത്. വണ്ണം കുറയ്ക്കാൻ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും കാര്യമാക്കേണ്ടതുണ്ട്. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്.

കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.

വണ്ണം കുറയ്ക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

ഒന്ന്

നാരങ്ങാനീര് ചേർത്ത ചൂടുവെള്ളം രാവിലെ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിൽ കലോറിയുടെ അളവ് കുറയ്ക്കാനും ദഹനപ്രക്രിയയെ സു​ഗമമാക്കുന്നതിനും ഈ പാനീയം സഹായിക്കും.

രണ്ട്

ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും. ഗ്രീൻ ടീയ്ക്ക് ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

മൂന്ന്

ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്. വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും.

നാല്

തണ്ണിമത്തന്‍ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഫൈബറും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും. അതിനാല്‍ തണ്ണിമത്തന്‍ ജ്യൂസായി കുടിക്കാം. നിര്‍ജ്ജലീകരണം ഒഴിവാക്കാനും തണ്ണിമത്തന്‍ ജ്യൂസ് സഹായിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only