18 നവംബർ 2021

കിട്ടാക്കടത്തില്‍ അഞ്ചു ലക്ഷം കോടി തിരിച്ചു പിടിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി
(VISION NEWS 18 നവംബർ 2021)
രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളെ ഇന്ത്യയിലേക്ക് മടക്കികൊണ്ട് വരുമെന്ന് പ്രധാനമന്ത്രി. സാധ്യമായ എല്ലാ മാർഗങ്ങളും ഇതിനായി ഉപയോഗിക്കും. ഇവർക്ക് രാജ്യത്തേക്ക് മടങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്നും മോദി പറഞ്ഞു. സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ബാങ്കുകള്‍ക്കുണ്ടായ കിട്ടാക്കടത്തില്‍ നിന്ന് അഞ്ചു ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചു. 2014ന് മുന്‍പുണ്ടായിരുന്ന വെല്ലുവിളികള്‍ പരിഹരിക്കപ്പെട്ടു. കഴിഞ്ഞ 6-7 വര്‍ഷമായി രാജ്യത്തെ ബാങ്കിങ് മേഖല മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും മോദി പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ ഗുണംചെയ്തു. വായ്പയെടുക്കാനെത്തുന്നവര്‍ യാചകരാണെന്ന മനോഭവം മാറ്റി പങ്കാളിത്തത്തില്‍ വിശ്വസിക്കണമെന്ന് ബാങ്കിങ് മേഖലയിലെ ഉന്നതരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only