17/11/2021

സൗരവ്​ ഗാംഗുലി ഐ.സി.സി ക്രിക്കറ്റ്​ കമ്മിറ്റി ചെയർമാൻ
(VISION NEWS 17/11/2021)




ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിൽ (ഐ.സി.സി) ക്രിക്കറ്റ്​ കമ്മിറ്റി ചെയർമാനായി ബി.സി.സി.ഐ അധ്യക്ഷനും ഇന്ത്യൻ ക്രിക്കറ്റ്​ ടീം മുൻ നായകനുമായ സൗരവ്​ ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടു.

സഹതാരമായിരുന്ന അനിൽ കുംബ്ലെയുടെ പിൻഗാമിയായിട്ടാണ്​ ഗാംഗുലി ഐ.സി.സി ക്രിക്കറ്റ്​ കമ്മിറ്റിയുടെ തല​പ്പത്തെത്തിയത്​. പദവിയിൽ ഒമ്പത്​ വർഷമിരുന്ന്​ മികച്ച സേവനം കാഴ്ചവെച്ച കുംബ്ലെക്ക്​ ഐ.സി.സി ചെയർമാൻ ഗ്രെഗ്​ ​ബാർക്ലേ നന്ദി അറിയിച്ചു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളായ ഗാംഗുലി വിരമിച്ച ശേഷം ക്രിക്കറ്റ്​ ഭരണരംഗത്തും മികച്ച പ്രകടനമാണ്​ കാഴ്ചവെക്കുന്നത്​. 2015-2019 കാലഘട്ടത്തിൽ ബംഗാൾ ക്രിക്കറ്റ്​ അസോസിയേഷൻ പ്രസിഡന്‍റായിരുന്ന ഗാംഗുലി 2019 ഒക്​ടോബറിൽ ബി.സി.സി.ഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only