03 നവംബർ 2021

നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ
(VISION NEWS 03 നവംബർ 2021)
മാവോയിസ്റ്റ് സാന്നിധ്യത്തെ തുടർന്ന് നിലമ്പൂർ വനത്തിൽ പൊലീസ്- വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചിൽ നടത്തി. പോത്തുകല്ല് മേഖലയിലെ വനത്തിലാണ് തിരച്ചില്‍ നടത്തിയത്. ഇന്നലെ നാലംഗ മാവോയിസ്റ്റ് സംഘം പോത്തുകല്ല് കുമ്പളപ്പാറ ആദിവാസി കോളനിയിലെത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍. കുമ്പളപ്പാറ കോളനിയിലെത്തിയ നാലംഗ സംഘത്തിലെ മൂന്ന് പേര്‍ ഒരു വീട്ടില്‍ താമസിച്ചതായും ഒരാള്‍ വഴിയില്‍ കാവല്‍ നിന്നതായുമാണ് പൊലീസിനു കിട്ടിയ വിവരം.

സംഘം ആദിവാസികള്‍ക്ക് ക്ലാസ് എടുത്തതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. നേരത്തെ സമീപത്തെ ഇരുട്ടികുത്തി കോളനിയിലും മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. ഇവര്‍ തന്നെയാണ് കുമ്പളപ്പാറ കോളനിയും എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only