14 നവംബർ 2021

രക്തദാന ക്യാമ്പോടെ മോയിൻ കുട്ടി അനുസ്മരണത്തിന് സമാപനം
(VISION NEWS 14 നവംബർ 2021)താമരശ്ശേരി : മുൻ എം.എൽ എ യും മുസ്ലിം ലീഗ് സംസ്ഥാന വൈ.പ്രസിഡണ്ടുമായ സി.മോയിൻ കുട്ടിയുടെ ഒന്നാം ചരമദിനത്തിന്റെ ഭാഗമായി സി.മോയിൻ കുട്ടി അനുസ്മരണ സമിതി ഒക്ടോബർ 30 മുതൽ ആരംഭിച്ച വൈവിധ്യമാർന്ന പരിപാടികൾ താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന രക്തദാന ക്യാമ്പോടെ സമാപിച്ചു.

എം.വി.ആർ ക്യാൻസർ സെന്ററും ഹോപ്പ് ബ്ലഡ്ഡ് ഡോണേഴ്സുമായും സഹകരിച്ച് നടത്തിയ ക്യാമ്പിൽ നിരവധി പേർ രക്ത ദാനം നടത്തി. ഉച്ചക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി ജീവനക്കാർക്കും അന്നദാനവും നടത്തി. 

പരിപാടികൾക്ക് അനുസ്മരണ സമിതി ഭാരവാഹികളായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, പി.സി. ഹബീബ് തമ്പി, കെ.വി. മുഹമ്മദ്, പി.ടി. ബാപ്പു, എം.ടി. അയ്യൂബ് ഖാൻ , എ.കെ.അബ്ബാസ്, എ.കെ. അസീസ്, പി. ഗിരീഷ് കുമാർ , നവാസ് മാസ്റ്റർ, റഫീഖ് കൂടത്തായ്, ഇഖ്ബാൽ പൂക്കോട്, നിയാസ് ഇല്ലി പറമ്പിൽ , നജീബ് തച്ചംപൊയിൽ, ഷൗക്കത്ത് നോനി,കെ.സി. ബഷീർ, നദീറലി, വി.കെ. അഷ്റഫ്, സി. മുഹ്സിൻ ,അഷ്റഫ് കുടുക്കിൽ, നസൽ തുടങ്ങിയവർ നേതൃത്വം നൽകി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only