13 നവംബർ 2021

കൊടുവള്ളി ഫിനിക്സ്‌ പെയിൻ & പാലിയേറ്റീവ് ഖത്തർ ചാപ്റ്റർ വാർഷിക ജനറൽ ബോഡിയും കലണ്ടർ പ്രകാശനവും
(VISION NEWS 13 നവംബർ 2021)ദോഹ: കൊടുവള്ളി ഫിനിക്സ്‌ പെയിൻ &പാലിയേറ്റീവ് ഖത്തർ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡിയും, 2022 കലണ്ടർ പ്രകാശനവും ബർവ വില്ലേജിലെ റൊട്ടാന റെസ്റ്റോറന്റിൽ വെച്ച് നടന്നു. ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ആബിദീൻ വാവാടിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കെയർ ആന്റ് ക്യുയർ ഗ്രൂപ്പ് ഓഫ്‌ കമ്പനീസ് ചെയർമാൻ ഇ.പി. അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്തു. കലണ്ടർ പ്രകാശനം ഫൗണ്ടർ മെമ്പർ പി.സി. ശരീഫ് നിർവ്വഹിച്ചു. ട്രഷറർ ഷിറാസ് എൻ.പി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ആശംസകൾ അർപ്പിച്ച് കൊണ്ട് വി.ടി. ഫൈസൽ, ബഷീർ ഖാൻ, ഷരീഫ് പി സി, പി.സി. മജീദ്, അസീസ് ഹാജി പ്രാവിൽ, നൈസാം വാവാട്, അഹമ്മദ്‌ കുട്ടി മിസ്ബാഹി സംസാരിച്ചു. ജനറൽ സെക്രട്ടറി ഷംസു കെ.കെ സ്വാഗതവും ബഷീർ പരപ്പിൽ നന്ദിയും പറഞ്ഞു.
സ്പോന്സര്മാരായ KDD, Grandmall, Asyad Qatar, Amice Gold, Sketch Advertising, Subeesh എന്നിവർക്കുള്ള മൊമെന്റോ നൽകുകയും ആദം ട്രാവെലിന്റെ ലോഗോ പ്രകാശനവും നടത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only