16 നവംബർ 2021

മലമ്പുഴയിൽ കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞു; കാവലായി മൂന്ന് ആനകൾ
(VISION NEWS 16 നവംബർ 2021)
പാലക്കാട്: മലമ്പുഴ ആനക്കല്ലിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞു. വൈദ്യുതി ലൈനിൽ തുമ്പിക്കൈ തട്ടി ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. 

നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്
ഏമൂർ ഭഗവതി ക്ഷേത്രം പാട്ടത്തിന് നൽകിയ ഭൂമിയിലാണ് അപകടം ഉണ്ടായത്.ഏകദേശം മൂന്ന് വയസ് പ്രായമുള്ള ആനയാണെന്ന് നാട്ടുകാർ പറയുന്നു. ചരിഞ്ഞ ആനയ്ക്ക് സമീപം മൂന്നാനകൾ കാവൽ നിൽക്കുന്നുണ്ട്. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only