20 നവംബർ 2021

ഫോണും കൊണ്ട് ടോയ്ലറ്റിൽ പോകാറുണ്ടോ..? കാത്തിരിക്കുന്നത് വലിയ അപകടം
(VISION NEWS 20 നവംബർ 2021)
ഫോണില്ലാതെ ഒരു നിമിഷം പോലും ഇരിക്കാൻ പറ്റാത്തവരാണ് പലരും. ടോയ്ലറ്റിൽ വരെ ഫോണുമായി പോവുന്നത് ഒരു ശീലമായി കഴിഞ്ഞു. ഇത്തരം ശീലത്തിന്റെ പ്രശ്നം എന്താണെന്ന് അറിയാമോ..?രോഗങ്ങൾ പരത്തുന്ന കീടാണുക്കൾ അധികമായി ഉള്ള സ്ഥലമാണ് ബാത്ത്‌ റൂമും ടോയ്‌ലറ്റും.ഫോൺ ടോയ്‌ലറ്റിൽ കൊണ്ടു പോകും വഴി രോഗാണുക്കൾ ഫോണിലേക്ക്‌ കയറാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ടോയ്‌ലറ്റിലെ വാതിൽ, ടാപ്പ്‌, ഫ്ലഷ്‌ ബട്ടൺ തുടങ്ങിയ ഇടങ്ങളില്ലെല്ലാം ബാക്ടീരിയ പറ്റിപിടിച്ചിരിക്കാം.

ഇ-കോളി, സാൽമൊണല്ല, ഷിഗെല്ല തുടങ്ങിയ ബാക്ടീരിയകൾ ടോയ്ലറ്റിൽ ഉണ്ടാകും. ഇവ ശരീരത്തിൽ പ്രവേശിച്ചാൽ ഹെപറ്റൈറ്റിസ്‌ എ, വയറിളക്കം തുടങ്ങിയ അസുഖങ്ങൾ പിടിപെടാം. വാഷ്‌ ബേസിന്റെ മുകളിലും വെസ്റ്റേൺ ടോയ്‌ലറ്റാണെങ്കിൽ അതിന് മുകളിലുമൊക്കെയാണ് സാധാരണ ഫോണുകൾ വയ്ക്കുക. ഇവിടെയെല്ലാം ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലാണ്. പബ്ലിക്‌ ടോയ്‌ലറ്റിൽ ഫോൺ വയ്ക്കുന്നതിനുള്ള ഹോൾഡറുകളി‍ലും ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only