04 നവംബർ 2021

സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ പൊലീസ് കൂട്ടിക്കൊണ്ടുപോയി: പിന്നാലെ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
(VISION NEWS 04 നവംബർ 2021)
തിരുവനന്തപുരം: സുഹൃത്തിനൊപ്പം സംസാരിക്കുന്നതിനിടെ പൊലീസ് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം പയറ്റുവിള സ്വദേശിനി അഖിലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോയിലിരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കവെയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്.

ബന്ധുവീട്ടിലാണ് അഖിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ഓട്ടോ ഡ്രൈവറായ സുഹൃത്ത് പ്രശാന്തിനൊപ്പം വാഹനത്തിലിരുന്ന് സംസാരിക്കുന്നതിനിടെയാണ് പോലീസ് എത്തി ഇരുവരെയും കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ബന്ധുക്കളെ വിളിച്ചു വരുത്തി അഖിലയെ വിട്ടയച്ചിരുന്നു. ഇന്ന് രാവിലെയാണ് ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

അതേസമയം പ്രശാന്തിനെ മദ്യപിച്ച നിലയില്‍ അഖിലക്കൊപ്പം കണ്ടെത്തിയത് കൊണ്ടാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് വിഴിഞ്ഞം പൊലീസ് പറയുന്നത്. നിരവധി കേസുകളില്‍ പ്രതിയാണ് പ്രശാന്ത് എന്ന് പൊലീസ് പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only