07/11/2021

ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
(VISION NEWS 07/11/2021)പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറയിൽ ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഫാറൂഖ് കോളജിനു സമീപം കുന്നുമ്മൽ തടായിൽ ഭരതന്റെ മകൻ നിഖിൽ(28) ആണ് മരിച്ചത്. മരുന്ന് കുത്തിവയ്ക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന സിറിഞ്ച് മൃതദേഹത്തിനു സമീപത്തുനിന്ന്ക ണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വി.സി.ഷെബീറി (27)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പറമ്പിനു സമീപം പശുവിനെ കെട്ടാൻ ചെന്ന സ്ത്രീയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്. പ്രദേശവാസികൾ പൊലീസിന് വിവരം നൽകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 9.30 മുതൽ പ്രദേശത്ത് സുഹൃത്തുക്കൾക്കൊപ്പം ഇയാളെ കണ്ടതായി നാട്ടുകാർ പറഞ്ഞു. 

തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ഷബീറിനെ കസ്റ്റഡിയിലെടുത്തത്. വെൽഡിങ് ജോലി ചെയ്യുന്നയാളാണ് നിഖിലെന്നും തേഞ്ഞിപ്പലം, ഫറോക്ക് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി നിഖിലിനെതിരെ മോഷണം, പിടിച്ചുപറി തുടങ്ങിയവയ്ക്ക് കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്തു നിന്ന് കിട്ടിയ സിറിഞ്ച് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു . മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ.ദാസ് പറഞ്ഞു. താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, ഫറോക്ക് സിഐ. ജി.ബാലചന്ദ്രൻ, എസ്ഐമാരായ പി.ബാബുരാജ് എന്നിവരും സ്ഥലത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only