21 നവംബർ 2021

കാഞ്ഞങ്ങാട് വാഹനാപകടം; നിരവധിപേർക്ക് പരിക്ക്
(VISION NEWS 21 നവംബർ 2021)
കാഞ്ഞങ്ങാട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. ദേശീയ പാതയിൽ ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. ടൂറിസ്റ്റ് ബസും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. 13 പേർക്ക് പരുക്കേറ്റിട്ടുണ്ട് ഇതിൽ 3 പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച ബസും തീർഥാടനം കഴിഞ്ഞ് മടങ്ങിയവരുടെ ട്രാവലറും തമ്മിലിടിച്ചാണ് അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only