21 നവംബർ 2021

പദ്ധതി സമർപ്പണവും ,അനുമോദനവും
(VISION NEWS 21 നവംബർ 2021)ജിസിസി കെഎംസിസി തലപ്പെരുമണ്ണ യുടെ ഫാമിലി കൾക്കായുള്ള ഓൺലൈൻ കലാവിരുന്നിലെ വിജയികൾക്കുള്ള സമ്മാനദാനവും, 2021-22 വർഷത്തെ പദ്ധതി സമർപ്പണവും മുഈനുൽ ഇസ്‌ലാം മദ്രസ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.
  പ്രസിഡണ്ട് ഹനീഫ വള്ളിക്കാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറിയും വാർഡ് കൗൺസിലറുമായ വള്ളിക്കാട് സിയ്യാലി ഹാജി ഉദ്ഘാടനം ചെയ്തു. മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ മുൻകാലങ്ങളിൽ നിറസാന്നിധ്യമായ പുതിയോട്ടിൽഅഹമ്മദ് കുഞ്ഞി ഹാജിയെ ചെയർമാൻ കോട്ടക്കൽ ഷാഫി ആദരിച്ചു. സ്ഥലം ഖത്തീബ് ഷാഫി ഫൈസി കിടങ്ങഴി ഉൽബോധന പ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ ഷരീഫ് E, E അഹമ്മദ് കുട്ടി ഹാജി, കെ കെ അബൂബക്കർ , ടി സി ഷാഫി, പി സി അസൈൻ, നാസർ PK, ജമാൽ കെഎം , നാസർ E, അഷ്റഫ് എം പി, റഷീദ് പി പി ,സറീന റഫീഖ്, ചെറിയമ്മത് പാറമ്മൽ തുടങ്ങിയവർ സംസാരിച്ചു.
പ്രസ്തുതയോഗം മോയിൻ പി പി സ്വാഗതവും ബഷീർ K നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only