22 നവംബർ 2021

ക്വാറിയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
(VISION NEWS 22 നവംബർ 2021)
പെരിന്തല്‍മണ്ണ: പാങ്ങ് ചെട്ടിപ്പടിയിലെ കരിങ്കല്‍ ക്വാറിയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സൗത്ത് പാങ്ങ് ചെട്ടിപ്പടി സ്വദേശി പരേതനായ പഞ്ഞനം കാട്ടില്‍ വേലായുധന്റെ മകന്‍ വിനോദ് ( ഉണ്ണി) 38 ആണ് മരിച്ചത്.

പെരിന്തല്‍മണ്ണയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ നേതൃത്വത്തില്‍ ഞായര്‍ രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ശനി വൈകിട്ടോടെ കാണാതായ വിനോദിനായി നാട്ടുക്കാരുടെ നേതൃത്വത്തില്‍ രാത്രി 2 മണി വരെ തിരച്ചില്‍ നടത്തിയിരുന്നു. ക്വാറിക്ക് സമീപത്ത് നിന്ന് വിനോദിന്റെ ചെരുപ്പ് കണ്ടത്തിയതിനെ തുടര്‍ന്ന് ക്വാറിയില്‍ വീണതാകാം എന്ന നിഗമനത്തില്‍ കൊളത്തൂര്‍ പോലിസിലും ഫയര്‍ ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. 2 മണിയോടെ സ്ഥലത്ത് എത്തിയ

ഫയര്‍ഫോഴ്‌സ് പുലര്‍ച്ച 5 മണി വരെ തിരച്ചില്‍ നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല .

രാവിലെ 9 മുതല്‍ വീണ്ടും നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടത്തിയത്. അബദ്ധത്തില്‍ കാല്‍ വഴുതി വീണതാകാമെന്നാണ് പോലിസ് നിഗമനം.

പെരിന്തല്‍മണ്ണ ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ ബാബുരാജിന്റെ നിര്‍ദേശ പ്രകാരം അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ജോസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍മാരായ മുഹമ്മദ് ഷിബിന്‍, അനീഷ്, ബാബുരാജ്, നിഷാദ് എന്നിവരാണ് തെരച്ചില്‍ നടത്തിയത്. ആഴമേറിയ ക്വാറിയില്‍ തെരച്ചില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരായ ദുല്‍ഖര്‍ന്നൈനി, അഭിലാഷ്, മുഹമ്മദ് ഷിബിന്‍ എന്നിവര്‍ രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

കൊളത്തൂര്‍ പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only