09 നവംബർ 2021

ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി കൊന്ന് അമ്മ ജീവനൊടുക്കി
(VISION NEWS 09 നവംബർ 2021)
ആലപ്പുഴ: കുഞ്ഞിന് വിഷം കൊടുത്തു കൊന്ന ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂർ ആല സ്വദേശിനി അതിഥി (24)യും ആറ് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. 
 
ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവം നടന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയാണ് കുഞ്ഞ് മരിച്ചത്

അതിഥിയുടെ ഭർത്താവ് സൂര്യൻ നമ്പൂതിരി രണ്ട് മാസം മുൻപ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ മനോ വിഷമത്തിലായിരുന്നു അതിഥിയെന്ന് ബന്ധുക്കൾ പറയുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only