08 നവംബർ 2021

വാഹനം ഒട്ടകത്തിലിടിച്ച് മലയാളിക്ക് ദാരുണാന്ത്യം
(VISION NEWS 08 നവംബർ 2021)ജിദ്ദ: മദീന സന്ദർശിച്ച ശേഷം ജിദ്ദയിലേക്ക് മടങ്ങിയ രണ്ടു മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു.മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) ആണ് മരിച്ചത്. ഒപ്പം ഭാര്യക്കും ഭാര്യാ മാതാവിനും വാഹനമോടിച്ചിരുന്ന യുവാവിനുമടക്കം വാഹനത്തിലുണ്ടായിരുന്നവർക്കെല്ലാവർക്കും പരിക്കേറ്റു .

ജിദ്ദയിൽ നിന്നുള്ള ഒരു കുടുംബവും ജിസാനിൽ നിന്നെത്തിയ മറ്റൊരു കുടുംബവും ഒന്നിച്ച് ഇന്നോവ കാറിൽ ജിദ്ദയിൽ നിന്ന് മദീനയിലെത്തി സന്ദർശനം കഴിഞ്ഞ് ബദർ വഴി മടങ്ങുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ജിദ്ദയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. റിഷാദ് അലിയുടെ മൃതദേഹം റാബഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only