12 നവംബർ 2021

ചൈനയിൽ കോവിഡ് പടരുന്നു ; നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജ്യം
(VISION NEWS 12 നവംബർ 2021)
ബെയ്​ജിങ്: ചൈനയിൽ വീണ്ടും കോവിഡ് ​ പടരുന്നു . കോവിഡ്​ രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന്​ നിരവധി മാളുകളും പാർപ്പിട സമുച്ചയങ്ങളും ബെയ്​ജിങ്​ അധികൃതർ ​അടച്ചിട്ടു. ചൈനയിലെ മധ്യജില്ലകളിലാണ്​ കോവിഡ്​ ദ്രുതഗതിയിൽ പടർന്നുപിടിക്കുന്നത്​.

വ്യാപക പരിശോധന, പ്രാദേശിക ലോക്​ഡൗണുകൾ, യാത്രനിയന്ത്രണങ്ങൾ, തുടങ്ങിയവയിലൂടെ കോവിഡ്​ വ്യാപനം ചൈന കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ചിരുന്നു . എന്നാൽ ആഭ്യന്തര യാത്രകൾക്ക്​ അനുമതി നൽകിയതോടെ ഒരു മാസത്തിലധികമായി കോവിഡ്​ വ്യാപനം രൂക്ഷമാകുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ ബെയ്​ജിങ്ങിലെ മധ്യജില്ലകളായ ചയോങ്​, ഹൈഡിയൻ എന്നിവിടങ്ങളിൽ ആറു പുതിയ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. വടക്കുകിഴക്കൻ ജിലിൻ പ്രവിശ്യയിൽ അടുത്തിടെ രോഗബാധിതരായവരുടെ അടുത്ത സമ്പർക്കപ്പട്ടികയിലുള്ളവർക്കും രോഗം സ്​ഥിരീകരിച്ചു.കോവിഡ്​ വ്യാപന പശ്ചാത്തലത്തിൽ ചൈനീസ്​ കമ്യൂണിസ്റ്റ്​ പാർട്ടിയിലെ മുതിർന്ന നേതാക്കൾപ ബെയ്​ജിങ്ങിൽ യോഗം ചേർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only