22 നവംബർ 2021

ആനന്ദത്തിലെ കുപ്പിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു
(VISION NEWS 22 നവംബർ 2021)
2016ൽ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ആനന്ദം. ഒട്ടേറെ പുതുമുഖങ്ങൾ അഭിനയിച്ച സിനിമ കോളജ് ജീവിതവും, പ്രമയവും, വിനോദ യാത്രയുമെല്ലാണ് പ്രമേയമാക്കിയത്. ആനന്ദത്തിലൂടെ സിനിമയിലേക്ക് എത്തിയ താരങ്ങളെല്ലാം ഇന്ന് മലയാള സിനിയിലെ തിരക്കുള്ള താരങ്ങളാണ്. അക്കൂട്ടത്തിലൊരാളാണ് ആനന്ദത്തിൽ കുപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ വിശാഖ് നായർ.

ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം നിർമിച്ചത് നടനും സംവിധായകനും നിർമാതാവും ​ഗായകനുമെല്ലാമായ വിനീത് ശ്രീനിവാസനായിരുന്നു. കുപ്പി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ വിശാഖിന് വീണ്ടും നിരവധി സിനിമകളിൽ അവസരം ലഭിച്ചു. ആനന്ദത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തൻപണത്തിലാണ് വിശാഖ് അഭിനയിച്ചത്. സുനിൽ എന്ന കഥാപാത്രമായിരുന്നു താരത്തിന്റേത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ നായകൻ. നിരവധി സിനിമകളുടെ ഭാ​ഗമായ വിശാഖ് വിവാഹിതനാകാൻ പോവുകയാണ്.

മാസങ്ങൾക്ക് മുമ്പാണ് താൻ വിവാഹിതനാകാൻ പോകുന്ന വിവരം വിശാഖ് സോഷ്യൽമീഡിയ വഴി അറിയിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായി വിവാഹ നിശ്ചയ ചടങ്ങുകൾ ആഘോഷ പൂർവം നടത്തിയിരിക്കുകയാണ് വിശാഖും കുടുംബവും. ജനപ്രിയ നായരാണ് വിശാഖിന്റെ വധു. കഴിഞ്ഞ ദിവസം നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ വരന്റേയും വധുവിന്റേയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. വിശാഖ് തന്നെയാണ് വിവാഹ നിശ്ചയം നടന്നതിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only