17 നവംബർ 2021

ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം; കാമുകന് പിന്നാലെ യുവതിയും പോലീസ് പിടിയില്‍
(VISION NEWS 17 നവംബർ 2021)
നേമം: ഭാര്യയും കാമുകനും തമ്മിലുള്ള അശ്ലീല വീഡിയോ കാണാനിടയാവുകയും ഭാര്യ കാമുകനൊപ്പം ഇറങ്ങി പോവുകയും ചെയ്തതോടെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ശ്രീകാര്യം മടത്തുനട ലെയില്‍ സുരേഷ് നിലയത്തില്‍ വാടകയ്ക്ക് കഴിഞ്ഞിരുന്ന അഖില എന്ന 30കാരിയെയാണ് വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തത്.

മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാ ഭവനില്‍ ശിവന്‍കുട്ടിയുടെ മകനും അഖിലയുടെ ഭര്‍ത്താവുമായ ശിവകുമാര്‍ (34) 2019 സെപ്റ്റംബറിലാണ് ജീവനൊടുക്കിയത്. ഇതുമായി ബന്ധപ്പെട്ട് അഖിലയുടെ കാമുകന്‍ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടില്‍ വിഷ്ണു (30) നേരത്തെ അറസ്റ്റിലായിരുന്നു.

ശിവകുമാറും അഖിലയും പ്രണയിച്ച് വിവാഹിതര്‍ ആയവരാണ്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. 2016-17 കാലഘട്ടത്തില്‍ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജന്‍സിയില്‍ അഖിലയ്ക്ക് ജോലി ലഭിച്ചു. ഇവിടെ വെച്ചാണ് വിഷ്ണുവുമായി അഖില പരിചയത്തിലാകുന്നത്. ഈ പരിചയം വലിയ അടുപ്പമായി മാറി. ഇതിനിടെ വിഷ്ണുവുമായി അഖില ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ഇതിന്റെ വീഡിയോ വിഷ്ണു പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യം പുറത്തായി. ശിവകുമാര്‍ അഖിലയുടെ ബന്ധം അറിയുകയും വീഡിയോ കാണാനിടയാവുകയും ചെയ്തു.

അഖില പിന്നീട് വിഷ്ണുവിനൊപ്പം ശ്രീകാര്യത്തെ ഒരു വീട്ടില്‍ താമസമാക്കി. ഇതില്‍ മനംനൊന്ത് ശിവകുമാര്‍ വീടനുള്ളില്‍ ജീവനൊടുക്കുകയായിരുന്നു. ശിവകുമാറിനെ മരണം സംബന്ധിച്ച് ബന്ധുക്കള്‍ വിളപ്പില്‍ശാല പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തിനൊടുവിലാണ് അഖിലയുടെ അറസ്റ്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only