15 നവംബർ 2021

പ്ലസ് വണ്‍, ഒന്‍പത് ക്ലാസുകള്‍ തുടങ്ങി; വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി
(VISION NEWS 15 നവംബർ 2021)
സംസ്ഥാനത്ത് ഒൻപത്, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ ക്ലാസുകൾ തുടങ്ങി. മണക്കാട് ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിൽ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നേരിട്ടെത്തി വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. പ്ലസ് വൺ അധിക ബാച്ച് ഈ മാസം 23ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും, നെയ്യാറ്റിൻകരയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയത് പരിശോധിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

പ്ലസ് വണ്‍, ഒന്‍പത് ക്ലാസുകള്‍ ആരംഭിച്ചതോടെ കൊവിഡ് വ്യാപനത്തെ തുടർന്ന് അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്കൂളുകളിലെ മുഴുവൻ ക്ലാസുകളും പ്രവർത്തനമാരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only