26/11/2021

ഹൃദയാർദ്രം ഫൗണ്ടേഷൻ ഒരുക്കുന്ന ഉൾതുടിപ്പ്
(VISION NEWS 26/11/2021)


ഉൾതുടിപ്പ്,
ഹൃദയാർദ്രം ഫൗണ്ടേഷൻ
venue : Co-op Bank auditorium
keynote address: Rashid Gazali
Date&Time: 27-11-21 (2 pm)

പ്രിയമുള്ളവരേ,
ഒന്നു കിടന്നു പോവുമ്പോഴാണ് മറ്റുള്ളവർ തനിക്കരികിൽ ഉണ്ടായെങ്കിൽ എന്ന് അത്രമേൽ നാം ആഗഹിക്കുന്നത്. ഒന്ന് സംസാരിക്കുമ്പോൾ , കുശലം പറഞ്ഞ് ഒന്നു പൊട്ടിച്ചിരിക്കുമ്പോൾ , അപ്പോൾ അവരറിയാതെ അവരുടെ വേദന അലിഞ്ഞില്ലാതെയാവുന്നത് നമുക്കനുഭവിക്കാൻ കഴിയും.
മറ്റുള്ളവരുടെ വിഷമങ്ങളിൽ പ്രയാസങ്ങളിൽ മനസു കൊണ്ടെങ്കിലും അനുഭാവം പുലർത്തുന്നവരാണ് നമ്മൾ . പക്ഷെ എങ്ങിനെയാണ് ക്രിയാത്മകമായി അതിൽ ഇടപെടുക എന്ന് അറിയാത്തത് കൊണ്ട് പലപോഴും നാം പിന്നോട്ട് നിൽക്കുന്നു. 
സത്യത്തിൽ ഒന്നു ചിന്തിച്ചു നോക്കൂ. നമ്മുടെ ഒരു ഇടപെടലിലൂടെ ഒരാൾക്ക് കുറച്ചെങ്കിലും സന്തോഷവും സമാധാനവും കിട്ടുകയാണെങ്കിൽ അവരേക്കാൾ എത്ര മടങ്ങ് സന്തോഷമായിരിക്കും നമുക്കുണ്ടാവുക.
അതെ ,
ഹൃദയാർദ്രം ഫൗണ്ടേഷൻ ഒരുക്കുന്ന ഉൾതുടിപ്പ് എന്ന പ്രോഗ്രാമിലൂടെ ഇടപെടലുകളുടെ രസതന്ത്രം നമുക്ക് പരിചയപ്പെടുത്തുകയാണ് ലോക പ്രശസ്ത മോട്ടിവേറ്ററും ട്രെയിനറുമായ റാഷിദ് ഗസ്സാലി.
പ്രിയമുള്ളവരേ,
ഈ സുവർണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തുക.
*Team Hridayardram*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only