18 നവംബർ 2021

ലേഡി സൂപ്പർ സ്റ്റാറിന് ഇന്ന് പിറന്നാൾ
(VISION NEWS 18 നവംബർ 2021)
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്‍ക്ക് ഇന്ന് പിറന്നാൾ. തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയപ്പെട്ട നയൻസിന്റെ ജന്മദിനം ആരാധകരും ആഘോഷിക്കുകയാണ്. സിനിമയിൽ നിന്നും ആരാധകരും ഇതിനകം പ്രിയതാരത്തിന് ആശംസയറിയിച്ചിട്ടുണ്ട്. നയൻതാരയ്‍ക്ക് ഹൃദയം തൊടുന്ന ജന്മദിന ആശംസയാണ് നടിയുടെ കാമുകനും സംവിധായനുമായ വിഘ്‍നേശ് ശിവൻ നേർന്നത്. നയൻതാരയുടെ ജന്മദിനത്തിന് വിപുലമായ ആഘോഷവും വിഘ്‍നേശ് ശിവൻ സംഘടിപ്പിച്ചിരുന്നു. 'കാത്തു വാക്കുള രണ്ടു കാതല്‍' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് വിഘ്‍നേശ് ശിവൻ ഇപ്പോള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

കണ്‍മണി, തങ്കമേ, എന്റെ എല്ലാമായ നിനക്ക് സന്തോഷ ജന്മദിനം. അതുല്യയും മനോഹരിയും, കരുത്തുറ്റയും ഉറച്ച അഭിപ്രായമുള്ള വ്യക്തിയുമായി എന്നും തുടരാൻ അനുഗ്രഹിക്കപ്പെടട്ടേ. വിജയവും സന്തോഷ നിമിഷങ്ങളും മാത്രം നിറഞ്ഞ ജീവിതത്തിന് ആശംസകൾ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്നുമാണ് വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only