03 നവംബർ 2021

കായലരികത്തു നിന്ന് കൂളിങ് ഗ്ലാസ് വച്ച് വലയെറിഞ്ഞ് അമൃത സുരേഷ് : വീഡിയോ കാണാം
(VISION NEWS 03 നവംബർ 2021)
ഗായികയും സംഗീതസംവിധായകയും ഗാനരചയിതാവും റേഡിയോ ജോക്കിയുമായ അമൃത സുരേഷ് എല്ലാ മേഖലകളിലും തൻറെ കഴിവ് തെളിയിച്ച വ്യതിയാണ് . 2007-ൽ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ടെലിവിഷൻ മത്സരത്തിൽ പങ്കെടുത്തതിന് ശേഷം അവർ ജനപ്രീതി നേടി. അതിനുശേഷം, അവർ നിരവധി സിനിമകളിലും സംഗീത ആൽബങ്ങളിലും പാടുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. സുനോ മെലഡീസ് എന്ന സംഗീത പരിപാടിയിലൂടെ റേഡിയോ സുനോ 91.7-ൽ സെലിബ്രിറ്റി റേഡിയോ ജോക്കിയായി. 2014-ൽ അവർ അമൃതം ഗമയ എന്ന സംഗീത ബാൻഡ് സ്ഥാപിച്ചു, അതിൽ അമൃതയും അവരുടെ സഹോദരി അഭിരാമി സുരേഷും പ്രധാന ഗായകരാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങളും മകൾക്കൊപ്പമുള്ള ചിത്രങ്ങളും, ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തരാം പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. താരം പോസ്റ്റ് ചെയ്തിരിക്കുന്നത് കായലരികത്തു നിന്ന് വലയെറിയുന്നതിന്റെ രസകരമായ വിഡിയോ ആണ്. ‘ചെമ്മീന്‍’ എന്ന ചിത്രത്തിലെ ‘പുത്തന്‍ വലക്കാരേ പുന്നപ്പറക്കാരേ’ എന്ന ഗാനശകലങ്ങള്‍ പശ്ചാത്തലത്തില്‍

ഉള്‍പ്പെടുത്തിക്കൊണ്ടാണ് വീഡിയോ. അമൃത വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് കൂളിങ് ഗ്ലാസ് വച്ച് മോഡേണായാണ് . ശ്രദ്ധാപൂര്‍വം അടുത്തു നില്‍ക്കുന്നയാള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വലയെറിയുന്ന അമൃതയാണ് വിഡിയോയില്‍ 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only