14 നവംബർ 2021

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
(VISION NEWS 14 നവംബർ 2021)
എറണാകുളം കുണ്ടന്നൂര്‍ മേല്‍പ്പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ആലപ്പുഴ സ്വദേശി റസലിന്റെ കാറാണ് കത്തിനശിച്ചത്. 

റസലും കുട്ടികളുമടങ്ങിയ ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. വൈകിട്ട് അഞ്ച്മണിയോടെയാണ് അപകടം. വാഹനത്തിന്റെ മുന്‍വശത്തുനിന്ന് പുക ഉയര്‍ന്നുതുടങ്ങിയപ്പോള്‍ തന്നെ യാത്രക്കാര്‍ ഇറങ്ങി ഓടിയത് വന്‍ ദുരന്തം ഒഴിവാക്കി. 

ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. അപകടത്തെ തുടര്‍ന്ന് ഏറെ നേരെ ഗതാഗതം തടസപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only