01 നവംബർ 2021

തിരികെ സ്കൂളിലേക്ക്, സ്കൂൾതല പ്രവേശനോത്സവം
(VISION NEWS 01 നവംബർ 2021)


കൊടുവള്ളി : കോവിഡ്  മഹാമാരി മൂലം അടച്ചു പൂട്ടിയ സ്കൂളുകൾ പ്രവേശനോത്സവത്തോടെ സജീവമായി. കളരാന്തിരി ജി.എം.എൽ.പി സ്കൂളിൽ നടന്ന സ്കൂൾ തല  പ്രവേശനോത്സവം കൊടുവള്ളി മുൻസിപ്പാലിറ്റി ഡിവിഷൻ കൗൺസിലർ ശ്രീ. ടി.കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു .പി .ടി .എ പ്രസിഡൻറ് ശ്രീ.അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ടി.ഡി അബ്ദുൽഖാദർ മാസ്റ്റർസ്വാഗതം പറഞ്ഞു. പി. ടി.എ വൈസ് പ്രസിഡൻറ് ജബ്ബാർ , പുനത്തിൽ മജീദ് ,സീനിയർ അസിസ്റ്റൻറ് എ.കെ റംല ടീച്ചർ, കെ.ഷാബു മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്.ആർ.ജി കൺവീനർ നിസ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.**

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only