08/11/2021

കൊട്ടാരക്കരയില്‍ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു
(VISION NEWS 08/11/2021)
കൊട്ടാരക്കര: നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. പൂജപ്പുര വീട്ടിൽ അനിത, മക്കളായ ആദിത്യ രാജ് , അമൃത എന്നിവരാണ് മരിച്ചത്.
ഗൃഹനാഥന്‍ രാജേന്ദ്രൻ (55) തൂങ്ങിമരിക്കുകയായിരുന്നു. മക്കളെ വെട്ടിക്കൊന്നതിനു ശേഷം തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം . വീട് തുറക്കാതിരുന്നതില്‍ സംശയം തോന്നിയ നാട്ടുകാർ നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.

ഓട്ടോ ഡ്രൈവറാണ് രാജേന്ദ്രന്‍. മകന്‍ ആദിത്യരാജ് ഒരു കടയിലെ ജീവനക്കാരനാണ്. വീട്ടിലെ ഹാളിലാണ് ആദിത്യരാജിന്റെ മൃതദേഹം കിടന്നിരുന്നത്. അനിതയുടെയും അമൃതരാജിന്റെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിലായിരുന്നു.

കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. കൊലപാതക കാരണം വ്യക്തമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only