26 നവംബർ 2021

ഡിസംബർ മൂന്നിന് ഭീമന്റെ വഴി പ്രദർശനത്തിന് എത്തും
(VISION NEWS 26 നവംബർ 2021)
അഷ്റഫ് ഹംസ സംവിധാനം നിര്‍വഹിക്കുന്ന ‘ഭീമന്റെ വഴി’യുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു . കുഞ്ചാക്കോ ബോബന്‍, ചെമ്ബന്‍ വിനോദ്, ചിന്നു ചാന്ദ്‌നി, ജിനു ജോസഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ചെമ്പൻ വിനോദ് ആണ്. കുറ്റിപ്പുറത്ത് ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രം ഡിസംബർ മൂന്നിന് ലോകമെമ്പാടുമുള്ള തീയറ്ററിൽ പ്രദർശനനത്തിന് എത്തും.

നായിക ചിന്നു ചാന്ദിനി ആണ്. അങ്കമാലി ഡയറീസിന് ശേഷം ചെമ്ബന്‍ വിനോദ് തിരക്കഥയെഴുതുന്ന സിനിമയാണ് ഇത് . ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ചെമ്‌ബോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെയും ഒ.പി.എം. പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് ചെമ്ബന്‍ വിനോദ് ജോസ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only