12 നവംബർ 2021

മലാല യൂസഫ്‌സായ് വിവാഹിതയായി; വരൻ അസ്സർ മാലിക്ക്
(VISION NEWS 12 നവംബർ 2021)
ലണ്ടൻ: സാമൂഹ്യ പ്രവർത്തകയും നൊബേൽ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ് വിവാഹിതയായി. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലിക്കാണ് വരൻ. മലാല തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹക്കാര്യം പങ്കുവച്ചത്.  

'ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാൻ ഞാനും അസ്സറും തീരുമാനിച്ചു', വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട്  മലാല ട്വിറ്ററിൽ കുറിച്ചു. ബ്രിട്ടണിലെ ബെർമിങ്ഹാമിലുള്ള വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് ഇപ്പോൾ താമസിക്കുന്നത്. 

    
പെൺകുട്ടികൾക്ക് വിദ്യാഭ്യാസ നിഷേധിക്കുന്നതിനെതിരെ പോരാടിയതിനെ തുടർന്ന് താലിബാൻ ഭീകരരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട് മലാല. സ്വാത് താഴ്‌വരയിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കാര്യം മലാല ബ്ലോഗ് എഴുത്തിലൂടെ ലോകത്തെ അറിയിച്ചിരുന്നു. 
2012 ഒക്ടോബറിൽ ഭീകരർ സ്‌കൂൾ ബസിൽ കയറി വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും മലാല അത്ഭുതകരമായി രക്ഷപ്പെട്ടു. 2014ൽ ഇന്ത്യക്കാരനായ കൈലാഷ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള മൊബൈൽ സമ്മാനവും മലാലയെ തേടിയെത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only