04 നവംബർ 2021

പറമ്പില്‍ കരടി, വിരട്ടി വേലി ചാടിച്ച് തുരത്തി പൂച്ച- വൈറല്‍ വീഡിയോ 
(VISION NEWS 04 നവംബർ 2021)
കഴിഞ്ഞദിവസം സിംഹത്തെ വിരട്ടിയോടിക്കുന്ന നായയുടെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. ഇപ്പോള്‍ കരടിയെ വിരട്ടി വേലി ചാടിച്ച് തുരത്തുന്ന പൂച്ചയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. 

കാടിനോട് ചേര്‍ന്നുള്ള വീടിന്റെ പരിസരത്താണ് സംഭവം. പറമ്പില്‍ അതിക്രമിച്ച് കയറിയ കരടിയെ പൂച്ച വിരട്ടിയോടിക്കുന്നതാണ് വീഡിയോയിലെ രസകരമായ ഭാഗം.
പൂച്ചയുടെ വിരട്ടലില്‍ ഭയന്ന് കരടി വേലി ചാടിക്കടന്ന് ഓടി രക്ഷപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

പൂച്ചയുടെ ആക്രമണം ഭയന്ന് ആദ്യം പിന്നിലേക്ക് വലിഞ്ഞു. തുടര്‍ന്ന് ഓടി വേലി ചാടിക്കടന്ന് കരടി രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനഭാഗം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only