30/11/2021

സ്വരം കടുപ്പിച്ച് സർക്കാർ; വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ല
(VISION NEWS 30/11/2021)




കാരണമില്ലാതെ കൊവിഡ് വാക്സിനെടുക്കാത്തവർ പുറത്തിറങ്ങുമ്പോൾ ആര്‍ടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്ന് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ ചികിൽസയില്ലെന്നും യോഗത്തിൽ തീരുമാനമായി.

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വേണ്ടെന്നും തീരുമാനമായി. പുതിയ വകഭേദത്തിനെതിരെ ജാഗ്രത കർശനമാക്കാനും യോഗം ധാരണയിലെത്തി. വാക്സീൻ സ്വീകരിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാപനത്തിലെത്താൻ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. കൃത്യമായ ഇടവേളകളിൽ സ്വന്തം ചെലവിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്നും യോഗം തീരുമാനമെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only