15 നവംബർ 2021

വിദ്യാഭ്യാസം സമ്പൂർണ മനുഷ്യനെ സൃഷ്ടിക്കുന്ന പ്രക്രിയയായി മാറണം : പത്മശ്രീ ഹജ്ജബ
(VISION NEWS 15 നവംബർ 2021)


കോഴിക്കോട് : നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ ശിശുദിനാഘോഷത്തോടനുബന്ധിച്ചു ദേശീയ വെബിനാർ സംഘടിപ്പിച്ചു .പത്മശ്രീ ഹജ്ജബ ഉദ്ഘാടനം ചെയ്തു. നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സ്ഥാപകൻ ഡോ സൈജു ഖാലിദ് അധ്യക്ഷം വഹിച്ചു. 
   ഒരു ഓറഞ്ചു വില്പനക്കാരനായ തനിക്ക് വിദ്യാഭ്യാസ കുറവ് കാരണം ഉണ്ടായ പ്രയാസങ്ങളും തുടർന്ന് വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളിൽ ഒന്നായ പത്മശ്രീ  വരെ എത്തിച്ചേർന്ന അനുഭവങ്ങളും യോഗത്തിൽ പങ്കുവെച്ചു. വരും തലമുറക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല കരുതൽ മികച്ച വിദ്യാഭ്യാസമാണ്,തന്റെ നാട്ടിൽ ഒരു പ്രീ യൂണിവേഴ്സിറ്റി തുടങ്ങുകയാണ്‌ സ്വപ്നമെന്നും അതിനായുള്ള പ്രയത്നത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 
ദേശീയ ശ്രദ്ധയാകർഷിച്ച  നന്മ മരം പ്രവർത്തനങ്ങൾ കർണാടകയിൽ കൂടുതൽ സജീവമാക്കാൻ ഇടപെടൽ നടത്തുമെന്ന് ഹജ്ജബ അറിയിച്ചു. 
യോഗത്തിൽ സംസ്ഥാന കോർഡിനേറ്റർ ഷാജഹാൻ രാജധാനി, സുൽഫിക്കർ അമ്പലക്കണ്ടി, ഷീജ നൗഷാദ്,നന്മ മരം തമിഴ് നാട് കോർഡിനേറ്റർ ഡോ ശരണ്യ ജയ്കുമാർ, കർണാടക കോർഡിനേറ്റർ ഡോ സോമശേഖർ,ഡോ എ പി മുഹമ്മദ്‌, സക്കീർ ഒതളൂർ, ബൈജു എം ആനന്ദ്, അർച്ചന ശ്രീകുമാർ, ഹഫ്‌സത്, ഷാഫി,ഹാദിയ ഹുസ്ന, സമീർ സിദ്ധീഖി, സിന്ധു ആർ, ഹരീഷ് കുമാർ, ബിജു നൈനാൻ,  തുടങ്ങിയവർ സംസാരിച്ചു. ഉജ്വല ബാല്യം അവാർഡ് നേടിയ നന്മ മരം പടവുകൾ ബാലവേദി കോട്ടയം ജില്ലാ കോർഡിനേറ്റർ അലീന ഷെറിൻ ഫിലിപ്പിനെ  പത്മശ്രീ ഹജ്ജബ ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only