25 നവംബർ 2021

ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത യുവാവിന് ജീവിതാന്ത്യം വരെ തടവും പിഴയും
(VISION NEWS 25 നവംബർ 2021)
മ​ഞ്ചേ​രി: ഭാ​ര്യ​യു​ടെ 17കാ​രി​യാ​യ സ​ഹോ​ദ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത യു​വാ​വി​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വും 17 വ​ർ​ഷം അ​ധി​ക​ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ 34കാ​ര​നെ​യാ​ണ് മ​ഞ്ചേ​രി പോ​ക്‌​സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി പി.​ടി. പ്ര​കാ​ശ​ൻ ശി​ക്ഷി​ച്ച​ത്. ബ​ലാ​ത്സം​ഗ​ത്തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ വീ​തം പി​ഴ​യും പോ​ക്സോ വ​കു​പ്പി​ൽ ഏ​ഴ് വ​ർ​ഷം വീ​തം ത​ട​വും 50,000 രൂ​പ വീ​തം പി​ഴ​യും വി​ധി​ച്ചു.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന് ഒ​രു​വ​ർ​ഷം ക​ഠി​ന ത​ട​വും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ര​ണ്ടു​വ​ർ​ഷം ക​ഠി​ന ത​ട​വും വി​ധി​ച്ചു. ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി.

പി​ഴ അ​ട​ച്ചാ​ൽ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​ക​ണം. ക​രു​വാ​ര​കു​ണ്ട് സി.​ഐ പി. ​വി​ഷ്ണു, എ​സ്.​ഐ ര​തീ​ഷ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ഹൈ​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം കേ​സ് വേ​ഗ​ത്തി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. എ. ​സോ​മ​സു​ന്ദ​ര​ന്‍ ഹാ​ജ​രാ​യി. പ്ര​തി​ക്കെ​തി​രെ സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​നും വ​ധ​ശ്ര​മ​ത്തി​നും ഭാ​ര്യ ന​ല്‍കി​യ കേ​സ് മ​ഞ്ചേ​രി അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തി​യി​ല്‍ നി​ല​വി​ലു​ണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only