24 നവംബർ 2021

വാട്സാപ്പിൽ കാത്തിരുന്ന ഫീച്ചർ വരുന്നു;സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി വര്‍ധിപ്പിക്കും
(VISION NEWS 24 നവംബർ 2021)



ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. അയച്ച സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള സമയപരിധി വർധിപ്പിക്കാനാണ് നീക്കം. ഡിലീറ്റ് മേസേജ് ഫോര്‍ എവരിവണ്‍ ഫീച്ചറിന്റെ സമയപരിധിയാണ് വാട്‌സാപ്പ് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് നേരമാണ് സമയപരിധി ലഭ്യമായിട്ടുള്ളത്. ഇത് ഏഴ് ദിവസം വരെ വര്‍ധിപ്പിക്കാനാണ് പദ്ധതി.

ഈ ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. ഫീച്ചറിന്റെ അന്തിമ രൂപം അവതരിപ്പിക്കപ്പെട്ടതിന് ശേഷം മാത്രമേ സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയപരിധിയില്‍ മാറ്റം വരുത്തുമോ എന്ന് പറയാനൊക്കു. അതേസമയം ശബ്ദസന്ദേശങ്ങള്‍ വ്യത്യസ്ത വേഗത്തില്‍ പ്ലേ ചെയ്യാന്‍ സാധിക്കുന്ന സൗകര്യവും വാട്‌സാപ്പ് പരീക്ഷിച്ചുവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only