24 നവംബർ 2021

കൊവിഡ് വ്യാപനം കുറഞ്ഞു; രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി
(VISION NEWS 24 നവംബർ 2021)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിക്കുന്നതിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലും വലിയ വിമുഖത പൊതുവെ കണ്ടുവരുന്നുണ്ട്. മിക്ക യൂറോപ്യന്‍ രാജ്യങ്ങിളും കൊവിഡ് തരംഗം പുനരാരംഭിച്ചത് ഗൗരവപൂര്‍വ്വം കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭൂരിഭാഗം രാജ്യങ്ങളും വാക്‌സിനേഷന്റെ 60 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഡെല്‍റ്റ വൈറസിനെ നേരിടാന്‍ 80% ആളുകളെങ്കിലും നിശ്ചിത സമയത്ത് തന്നെ രണ്ടാം ഡോസ് വാക്‌സിനേഷനും എടുക്കേണ്ടതുണ്ട്. കേരളത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 95.74% പേരാണ് സ്വീകരിച്ചത്. 60.46.48 % ആളുകള്‍ മാത്രമാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only