28/11/2021

ഒമിക്രോണിനെ ചെറുക്കാൻ വാക്സിൻ; നൂറുദിവസത്തിനുള്ളിൽ വികസിപ്പിക്കുമെന്ന് ഫൈസർ
(VISION NEWS 28/11/2021)




കൊവിഡിന്റെ ഒമിക്രോൺ വകഭേദത്തിന് മുന്നിൽ ലോകരാജ്യങ്ങൾ തന്നെ ആശങ്കയിലാണ്. ഒമിക്രോണിനെ പിടിച്ചുകെട്ടാൻ നിലവിലെ വാക്സിനുകൾക്ക് സാധിക്കില്ലെന്നാണ് ആരോ​ഗ്യ​രം​ഗത്തെ വിദ​ഗ്ധർ പറയുന്നത്. പുതിയ വാക്സിനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു പലരാജ്യങ്ങളും. കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ പിടിച്ചുകെട്ടാന്‍ നൂറുദിവസത്തിനുള്ളിൽ പുതിയ വാക്സിൻ വികസിപ്പിക്കുമെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോൺടെക്കും അറിയിച്ചു.

ഒമിക്രോൺ വകഭേദത്തിനെതിരെ തങ്ങളുടെ നിലവിലെ വാക്സിൻ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്നും കമ്പനികള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒമിക്രോണിന്റെ വിവരങ്ങൾ കമ്പനി ശേഖരിച്ചുവരികയാണ്. കൊവിഡിന്റെ അതിമാരകമായ വകഭേദത്തെ ചെറുക്കാന്‍ അതിര്‍ത്തികള്‍ അടച്ചും നിരീക്ഷണം ശക്തമാക്കിയും ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ബോട്‌സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രയേല്‍ എന്നിവിടങ്ങള്‍ക്കു പിന്നാലെ ജര്‍മനിയിലും ചെക്ക് റിപ്പബ്ലിക്കിലും ബ്രിട്ടണിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only