15 നവംബർ 2021

ചരിത്രകാരൻ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു
(VISION NEWS 15 നവംബർ 2021)
പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ പദ്മവിഭൂഷൺ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ പൂനെയിലെ ദിനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു അന്ത്യം.

ശുചിമുറിയിൽ വീണ അദ്ദേഹത്തെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകു​േന്നരത്തോടെ ആരോഗ്യസ്ഥിതി വശളായിരുന്നു.​
'ശിവ് ഷാഹിർ' എന്ന്​ അറിയപ്പെടുന്ന പുരന്ദരെ ഛത്രപതി ശിവജി മഹാരാജിനെ കുറിച്ചുള്ള ഗ്രന്ഥ രചനയിലൂടെയാണ് പ്രശസ്തനായത്. ശിവജിയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only