15 നവംബർ 2021

കുവൈത്ത് മൊബൈൽ ഐഡി ആപ്പല്‍ വീണ്ടും പരിഷ്‌കാരം
(VISION NEWS 15 നവംബർ 2021)
കുവൈത്ത്; കുവൈത്ത് മൊബൈൽ ഐഡി ആപ്പല്‍ വീണ്ടും പരിഷ്‌കാരം.ഡ്രൈവിംഗ് ലൈസൻസ്, ജനനസർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ആപ് അപ്‌ഡേറ്റ് ചെയ്യുന്നത്വാർത്താവിനിമയ മന്ത്രി ഡോ. റന അൽ ഫാരിസാണ് കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷന്‍ പരിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്.

സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് കൂടുതൽ ഡാറ്റകൾ ഉൾപ്പെടുത്തി ആപ്ലിക്കേഷൻ പരിഷ്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു . ഡ്രൈവിംഗ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിന്‍റെ മൂന്നാമത്തെ ഡോസ് എന്നിവ സംബന്ധിച്ച വിവിരങ്ങളാണ് പുതുതായി ഉൾപ്പെടുത്തുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only