27/11/2021

കോവിഡ് പുതിയ വകഭേദം: ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യമന്ത്രി വീണാ ജോർജ്
(VISION NEWS 27/11/2021)
തിരുവനന്തപുരം: കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തെക്കുറിച്ച്‌ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

എല്ലാവിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്ബ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പുതിയ വകഭേദത്തെക്കുറിച്ച്‌ ലോകാരോഗ്യ സംഘടന പഠനം നടത്തുകയാണ്.
എല്ലാവരും മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക ആകലം പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ തുടരുന്നത് പോലെ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only