16 നവംബർ 2021

നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; തിരുവനന്തപുരത്ത് മൂന്നു താലൂക്കുകളിലും അവധി
(VISION NEWS 16 നവംബർ 2021)
തിരുവനന്തപുരം: കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നാലു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളിലെ വിദ്യാഭാസ്യ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഈ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കം അവധിയായിരിക്കും. 

കൊല്ലത്ത് സ്കൂളുകൾക്ക് മാത്രം അവധി

കൊല്ലം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. തിരുവനന്തപുരം ജില്ലയിലെ മൂന്നു താലൂക്കുകളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 

കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ പൊതു പരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only