14 നവംബർ 2021

താമരശ്ശേരിയിൽ വീണ്ടും യുവതിക്ക് നേരെ വളർത്തുനായയുടെ അക്രമം
(VISION NEWS 14 നവംബർ 2021)താമരശ്ശേരി: അമ്പായത്തോട്ടിൽ നായയുടെ കടിയേറ്റ് യുവതിക്ക് സാരമായി പരിക്കേറ്റു.

നേരത്തെ നിരവധി പേരെ കടിച്ച വെഴുപ്പൂർ എസ്‌റ്റേറ്റ് ഉടമ ജോളി തോമസിൻ്റെ  ചെറുമകൻ റോഷൻ്റെ വളർത്തുനായയാണ് റോഡിൽ വെച്ച് യുവതിയെ കടിച്ചത്.


അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്.


ഏതാനും ദിവസം മുമ്പ് അനാഥനായ പ്രഭാകരന് നായയുടെ കടിയേറ്റതിനെ തുടർന്ന്  മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നു.


ഇതിന് മുമ്പും പലർക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും, വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുകയാണ്.


നായയുടെ അക്രമം തുടർക്കഥയായത് കാരണം നാട്ടുകാർ രോഷാകുലരായി, നായയുടെ ഉടമക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only