02 നവംബർ 2021

നീറ്റ് പരീക്ഷാഫലം പുറത്തുവന്നു: ഒന്നാം റാങ്കിന് മൂന്നുപേർ അർഹരായി
(VISION NEWS 02 നവംബർ 2021)
ഡൽഹി: നീറ്റ് പരീക്ഷാഫലം പുറത്തുവന്നു. ഒന്നാം റാങ്കിന് മൂന്നുപേർ അർഹരായി. തെലങ്കാന സ്വദേശി മൃണാള്‍ കുട്ടേരി, ഡൽഹി സ്വദേശി തൻമയ് ഗുപ്ത, മഹാരാഷ്ട്ര സ്വദേശിയായ കാർത്തിക ജി നായർ എന്നിവരാണ് ഒന്നാം റാങ്ക് നേടിയത്. neet.nta.nic.inntaresults.ac.in എന്നീ സൈറ്റുകളിൽ ഫലം ലഭിക്കും. ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ആപ്ലിക്കേഷൻ നമ്പരും ജനന തീയതിയും നൽകി പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്യാം.

ദേശീയ തലത്തിൽ ഉയർന്ന റാങ്ക് നേടിയവരുടെ വിവരങ്ങൾ നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിടും. സെപ്റ്റംബർ 12നാണ് രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ നടന്നത്. ഈ വർഷം 16 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only