17 നവംബർ 2021

പടനിലം പാലം : നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം -എസ്ഡിപിഐ
(VISION NEWS 17 നവംബർ 2021)


കൊടുവള്ളി :
പടനിലം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള  നടപടികൾ വേഗത്തിലാക്കണമെന്ന് എസ്ഡിപിഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പാലത്തിന്റെ  ബലക്ഷയവും, ഗതാഗതക്കുരുക്കും പരിഗണിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ   വേഗത്തിൽ പൂർത്തിയാക്കണം. ഗതാഗതക്കുരുക്ക് കാരണം വാഹന ഡ്രൈവർമാർ തമ്മിൽ തർക്കം സ്ഥിരമായ  പാലത്തിൽ കാൽനട യാത്രക്കാർക്ക് കടന്ന് പോകാനോ വാഹനങ്ങൾ വരുമ്പോൾ മാറി നിൽക്കാനോ പോലും  ഇടമില്ല. വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകൾ  പ്രയാസപ്പെട്ടാണ് പാലത്തിലൂടെ കടന്ന് പോകുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചിട്ടും  ഭൂമി ഏറ്റെടുക്കൽ  പ്രവർത്തി പോലും  പൂർത്തീകരിക്കാതെ  അനാസ്ഥ തുടരുന്നത് അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്  യോഗം മുന്നറിയിപ്പ് നൽകി.മണ്ഡലം പ്രസിഡന്റ് സലീം കാരാടി അധ്യക്ഷനായി,സി.പി.ബഷീർ,കൊന്തളത്ത് റസാഖ് മാസ്റ്റർ,ആബിദ് പാലക്കുറ്റി,ജമാൽ മാസ്റ്റർ,റസാഖ്  ആരാമ്പ്രം,ടി.പി.യുസുഫ്,നൗഫൽ വാടിക്കൽ,അഷ്‌റഫ്‌ പാലങ്ങാട്,സിറാജ് തച്ചംപൊയിൽ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only