26/11/2021

പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ഇനി മുതൽ ജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം
(VISION NEWS 26/11/2021)
കൊച്ചി: സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം. ഡിസംബര്‍ 14ന് മുന്‍പ് വിവരങ്ങള്‍ അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ടിന്മേലാണ് നിര്‍ദേശം.

കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകളെ ശോച്യാവസ്ഥ സംബന്ധിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെ കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ഒരു മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുംവിധം റോഡ് ടാര്‍ചെയ്യാന്‍ കഴിയാത്ത എന്‍ജിനിയര്‍മാര്‍ രാജിവെച്ച് പോകണമെന്ന് ഹൈക്കോടതി പറഞ്ഞു. 

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ കോടതി വിശദീകരണം തേടി. ഹര്‍ജി ഡിസംബര്‍ 14ന് പരിഗണിക്കാനായി മാറ്റിവെച്ചു. ഈ തീയതിക്കുള്ളില്‍ പൊതുജനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അമിക്കസ് ക്യൂറിക്കും റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് അറിയിക്കാമെന്ന് നിർദ്ദേശം ഉണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only