04 നവംബർ 2021

‘ദീപങ്ങളുടെ ഉത്സവം എല്ലാവരുടേയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരട്ടെ’;ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
(VISION NEWS 04 നവംബർ 2021)




ന്യൂഡൽഹി : എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടേയും ദീപാവലി ആശംസകൾ നേർന്ന് ബിജെപി നേതാക്കൾ. ദീപങ്ങളുടെ ഉത്സവം എല്ലാവരുടേയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഏവർക്കും ദീപാവലി ആശംസകൾ നേർന്നു. പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തെ പുതിയ ഊർജ്ജം, വെളിച്ചം, ആരോഗ്യം, സമൃദ്ധി എന്നിവയാൽ പ്രകാശിപ്പിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only