02 നവംബർ 2021

"ഓർമ്മയിലെ ബാപ്പുക്ക" സി.മോയിൻ കുട്ടി സാഹിബ് അനുസ്മരണ ഗാനം പുറത്തിറക്കി
(VISION NEWS 02 നവംബർ 2021)താമരശ്ശേരി: ഒക്ടോബർ 30 മുതൽ നവംബർ 9 വരെ താമരശ്ശേരിയിൽ നടക്കുന്ന സി.മോയിൻകുട്ടി അനുസ്മരണ പരിപാടിയോടനുബന്ധിച്ച് തയ്യാറാക്കിയ ഓഡിയോ ഗാനം മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം *പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ* പുറത്തിറക്കി. നജീബ് തച്ചംപൊയിൽ രചന നിർവ്വഹിച്ച ഗാനം പ്രശസ്ത ഗായകൻ ഐ.പി.സിദ്ധീഖാണ് ആലപിച്ചത്. ഓമശ്ശേരിയിൽ നടന്ന ചടങ്ങിൽ മുസ്തഫ മാസ്റ്റർ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായ്, എം.ടി.അയ്യൂബ് ഖാൻ ,യു.കെ.ഹുസൈൻ, റഫീഖ്‌ കൂടത്തായ്, കെ.ടി റഹൂഫ്, ഇഖ്ബാൽ പൂക്കോട്, ടി.പി.സുബൈർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only