23 നവംബർ 2021

ശാന്തി ഹോസ്പിറ്റലിലെ കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു
(VISION NEWS 23 നവംബർ 2021)


ഓമശ്ശേരി: ശാന്തി ഹോസ്പിറ്റലിലെ കോവിഡ് മുന്നണി പോരാളികളെ ആദരിക്കുവാൻ സംഘടിപ്പിച്ച ചടങ്ങിൽ കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്‌ട് മെഡിക്കൽ ഓഫീസർ ഡോ.പീയുഷ് നമ്പൂതിരിപ്പാടിൽ നിന്നും ശാന്തി ഹോസ്പ്പിറ്റലിലെ  കോവിഡ് നോഡൽ ഓഫീസർ ഡോ.മുഹമ്മദ് അറാഫത്ത് ആദരം ഏറ്റുവാങ്ങി .
കഴിഞ്ഞ  രണ്ടു വർഷത്തിൽ ഏറെയായി ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ കോവിഡ് മുന്നണി പോരാളികളായി പ്രവർത്തിച്ച  വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെയാണ്  ആദരിച്ചത്.  കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്‌ട് മെഡിക്കൽ ഓഫീസർ ഡോ.പീയുഷ് നമ്പൂതിരിപ്പാട് മുഖ്യ അഥിതി  എത്തിയ ചടങ്ങിൽ മുഖ്യ പ്രഭാഷണം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദ് അലി നിർവഹിച്ചു.

IWT ഓമശ്ശേരി ചെയർമാൻ കുഞ്ഞാലി മാസ്റ്റർ അദ്യക്ഷത വഹിച്ചു ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട്  കെഎം അബ്ദുൽ ലത്തീഫ് സ്വാഗതവും പറഞ്ഞു. IWT സെക്രട്ടറി  ഇ. കെ. മുഹമ്മദ്,ജനറൽ മാനേജർ  മുബാറക്ക് എം . കെ ,ഡോ അബ്ദുറഹ്മാൻ,സജീഷ്കുമർഎന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only