09 നവംബർ 2021

വാട്‌സ്ആപ്പ് കമ്യൂണിറ്റി വരുന്നു; ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരം
(VISION NEWS 09 നവംബർ 2021)
പഴയ ഫേസ്ബുക്ക്, ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ വരുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത്.

എന്താണ് കമ്യൂണിറ്റി?

കമ്യൂണിറ്റിയെന്നാൽ ഗ്രൂപ്പുകളുടെ മേൽ അഡ്മിന് കൂടുതൽ അധികാരം നൽകുന്ന സംവിധാനമാണ്. ഈ സംവിധാനം വഴി ഒരു ഗ്രൂപ്പിനെ മറ്റൊന്നുമായി ബന്ധിപ്പിക്കാൻ അഡ്മിന് കഴിയും. ഉദാഹരണത്തിന് ഒരു ഡിഗ്രി കോഴ്‌സ് ഒരു കമ്യൂണിറ്റിയാണെങ്കിൽ അതിലെ വിവിധ ക്ലാസ് ഗ്രൂപ്പുകൾ ഈ കമ്യൂണിറ്റിയിലെ അംഗങ്ങളാണ്. വാട്‌സ്ആപ്പിൻെ 2.21.21.6. വേർഷനിലാണ് ഈ സൗകര്യമുള്ളത്.

സവിശേഷതകൾ എന്തൊക്കെ?

വാട്‌സ്ആപ്പ് കമ്യൂണിറ്റി ഒരു ഗ്രൂപ്പ് ചാറ്റ് പോലെത്തന്നെ പ്രവർത്തിക്കുന്നതാണ്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വഴി ഉപഭോക്താക്കൾക്ക് സ്വകാര്യ ഇടം നൽകും. അഡ്മിനുമാർക്ക് ഈ ഗ്രൂപ്പ് ചാറ്റിൽ സന്ദേശം അയക്കാൻ കഴിയും.

അഡ്മിന്റെ അധികാരം?

കമ്യൂണിറ്റി വഴി വിവിധ ഗ്രൂപ്പുകളെ ബന്ധിപ്പിക്കാനും സന്ദേശം അയക്കാനും അഡ്മിന് കഴിയും. കമ്യൂണിറ്റി ഇൻവൈറ്റ് ലിങ്ക് വഴി ജനങ്ങളെ ക്ഷണിക്കാനും അഡ്മിന് സാധിക്കും. പൊതുയിടത്തിലോ സ്വകര്യമായോ ലിങ്ക് കൈമാറാൻ കഴിയും. ഒരാൾ ഒരു കമ്യൂണിറ്റിയിൽ അംഗമായാൽ അതിലെ എല്ലാ ഗ്രൂപ്പുകളിലും അവർക്ക് നിരുബാധികം ഇടപെടാനാകില്ല. ആൻഡ്രോയിഡിനും ഐ.ഒ.എസ്സിനും വേണ്ടിയുള്ള കമ്യൂണിറ്റി ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നുമുതൽ ലഭ്യമാകുമെന്ന അറിയിപ്പ് വന്നിട്ടില്ല.

എന്നാൽ തങ്ങളുടെ ആൻഡ്രോയിഡ്/ ഐ.ഒ.എസ് ഫോണിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ട് അതേസമയം തന്നെ മറ്റൊരു ഉപകരണത്തിൽ കൂടി തുറന്നുപ്രവർത്തിപ്പിക്കാനുള്ള മൾട്ടി ഡിവൈസ് ഫീച്ചർ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ആദ്യ ഉപകരണത്തിൽ ഇൻറർനെറ്റില്ലാതെ തന്നെ രണ്ടാം ഉപകരണത്തിലൂടെ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും ഈ സൗകര്യം വഴി സാധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only